
കാട്ടാക്കട: വീരണകാവ് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണ പ്രവർത്തനോദ്ഘാടനം മഠത്തിക്കോണത്ത് മന്ത്രി കെ.രാജൻ നിർവഹിച്ചു. ജി.സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.പ്ലാൻ സ്‌കീം 2023-24ൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ വിനിയോഗിച്ചാണ് ഓഫീസ് നിർമ്മിക്കുന്നത്. ജില്ലാ നിർമ്മിതി കേന്ദ്രമാണ് നിർവഹണ ഏജൻസി. അരുവിക്കര നിയോജക മണ്ഡലത്തിലെ 9 വില്ലേജ് ഓഫീസുകളിൽ നാല് വില്ലേജ് ഓഫീസുകൾക്കാണ് സ്മാർട്ടായി മാറുന്നതിന് ഭരണാനുമതി ലഭിച്ചത്. ഇതിൽ മൂന്നെണ്ണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു.
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ,പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സനൽകുമാർ,ജില്ലാ കളക്ടർ അനുകുമാരി,ജില്ലാ പഞ്ചായത്തംഗം രാധിക,കാട്ടാക്കട തഹസിൽദാർ ജെ.അനിൽ കുമാർ,ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.