തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രൈവറ്റ് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫെഡറേഷന്റെ നേതൃത്വത്തിൽ മന്ത്രി ആർ.ബിന്ദുവിന് നിവേദനം നൽകും.ഇത്തരം സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ സംഘടിതമായ രീതിയിൽ കുപ്രചരണം നടക്കുന്നതായും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.സംസ്ഥാന പ്രസിഡന്റ് മൻസൂർ പാലോളി,ജനറൽ സെക്രട്ടറി സുനോയ് കൈവേലി,കൺവീനർമാരായ രതീഷ്,ജേക്കബ് സി.വർക്കി,റിയാന റനീസ്,ഷബീർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.