hi

കിളിമാനൂർ: നഗരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ആർ.സുരേഷ് കുമാറിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. സ്ത്രീ പീഡനം ആരോപിച്ച് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജിനെ എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയതിനെ തുടർന്നുള്ള ഒഴിവിലാണ് കോൺഗ്രസുകാരനായ ആർ.സുരേഷ് കുമാർ തിരഞ്ഞെടുക്കപ്പെട്ടത്.

തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നതിനായി ആർ.സുരേഷ് കുമാർ അടക്കമുള്ള 6 അംഗങ്ങൾക്ക് കോൺഗ്രസ് വിപ്പ് നൽകിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ 7 അംഗങ്ങൾക്ക് പുറമെ വിമതരായി ആർ.സുരേഷ് കുമാറും ബി.അനശ്വരിയും എസ്.ഡി.പി.ഐ അംഗം നിസാമുദ്ദീൻ നാലപ്പാട്ടും പങ്കെടുത്തു. കോൺഗ്രസിന്റെ മറ്റ് നാലംഗങ്ങളും ബി.ജെ.പിയുടെ രണ്ട് അംഗങ്ങളും വിട്ടുനിന്നു. മുൻ വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയത്തിലും സുരേഷ്‌കുമാറും അനശ്വരിയും എൽ.ഡി.എഫിനൊപ്പമായിരുന്നു.

കോൺഗ്രസിൽ നിന്ന് പുറത്താക്കി

കിളിമാനൂർ: നഗരൂർ പഞ്ചായത്തിൽ ഇന്നലെ നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പങ്കെടുത്ത കോൺഗ്രസ് അംഗങ്ങളായ ആർ.സുരേഷ് കുമാർ,​അനശ്വരി .പി.ബി എന്നിവരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് പാലോട് രവി അറിയിച്ചു. വിപ്പ് ലംഘിച്ചതിനാണ് അച്ചടക്ക നടപടിയെന്നും ഇരുവർക്കുമെതിരെ കൂറുമാറ്റ നിയമപ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് വ്യക്തമാക്കി.