hi

വെഞ്ഞാറമൂട്: കാട്ടുപന്നി ആക്രമണത്തിൽ കുന്നിട വിദ്യാഭവനിൽ നാരായണൻ നായർ (72)ക്ക് പരിക്കേറ്റു.വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെ തങ്കമലയ്ക്ക് സമീപം കരിക്കകത്ത് വച്ചായിരുന്നു സംഭവം.ബന്ധുവീട്ടിൽ പോയി വയൽ വരമ്പിലൂടെ വീട്ടിലേക്ക് നടക്കവെ വയലിനിടയിൽ നിന്ന പന്നി പിന്നാലെ വന്ന് കുത്തിമറിച്ചിടുകയായിരുന്നു.നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ നാരായണൻ നായരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാലിന് പൊട്ടലും മുറിവുമുണ്ട്. പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.