
വെഞ്ഞാറമൂട് :ആറ്റിങ്ങൽ ബി.ആർ.സിയുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട് ഗവ.യു.പി.എസിൽ ക്രിയേറ്റീവ് കോർണർ സ്റ്റാർസ് പ്രോജക്ട് ആരംഭിച്ചു.നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാരാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഡി.കെ.മുരളി എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ്സ് കെ.എസ്.സാബു സ്വാഗതം പറഞ്ഞു.എസ്.എസ്.കെ.ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ബി.ശ്രീകുമാരൻ മുഖ്യപ്രഭാഷണവും ജില്ലാ പ്രോജക്ട് ഓഫീസർ എ.എം.റിയാസ് പദ്ധതി വിശദീകരണവും നടത്തി.നെല്ലനാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.ഉഷാകുമാരി,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എഫ്.സജീന,ആറ്റിങ്ങൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.സജി,ബ്ലോക്ക് പ്രോഗ്രാം കോഓർഡിനേറ്റർ എസ്.വിനു,ബി.ആർ.സി ട്രെയിനർ കെ.ബിനു,എസ്.എം.സി ചെയർമാൻ എസ്.ഷിഹാസ്,പി.ടി.എ പ്രസിഡന്റ് എസ്.എൽ. ശ്രീലാൽ റിട്ട.ഹെഡ്മാസ്റ്റർ എം.കെ.മെഹബൂബ് എം.പി.ടി.എ. പ്രസിഡന്റ് എ.ജി.ആശാഭൈരവി,സി.ആർ.സി. കോ ഓർഡിനേറ്റർ എസ്.ഷിബിന,എസ്.ആർ.ജി കൺവീനർ എൽ.അനുചന്ദ്രൻ, സീനിയർ അദ്ധ്യാപകരായ ബി.കെ.സെൻ,എസ്.സൗമ്യ,ക്രിയേറ്റീവ് കോർണർ കോ ഓർഡിനേറ്റർ പി.ബി.ബിന്ദു,സ്റ്റാഫ് സെക്രട്ടറി എസ്.എസ്.ഗായത്രി നായർ എന്നിവർ സംസാരിച്ചു.