ചിറയിൻകീഴ്: നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസിലെ പൂർവ വിദ്യാർത്ഥിയും മുൻ എം.എൽ.എയും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റുമായിരുന്ന ആനത്തലവട്ടം ആനന്ദന്റെ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസിൽ വിപ്ലവത്തിന്റെ സുവർണ നാരുകൾ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ആനത്തലവട്ടത്തിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂൾസ് മാനേജർ സുഭാഷ് ചന്ദ്രൻ നിർമ്മിച്ച് ഗിരി ആരാധ്യ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് നോബിൾ അക്കാഡമിക് തീയറ്ററിൽ പ്രദർശിപ്പിച്ചത്.അനുസ്മരണ ദിനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 11ന് ഡോക്യുമെന്ററിയുടെ പ്രദർശനം അഭ്യുദയകാംക്ഷികൾക്ക് വേണ്ടി നടത്തും.