p


ഒക്ടോബർ 8ന് അമ്പലത്തറ നാഷണൽ കോളേജിൽ നടത്താനിരുന്ന നാലാം സെമസ്​റ്റർ ബി.എസ്‌സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 10ലേക്ക് മാറ്റി.
ഒന്നാം സെമസ്​റ്റർ ബി.എ ഓണേഴ്സ് (ഇംഗ്ലീഷ് ലാംഗ്വേജ് & ലി​റ്ററേച്ചർ) (ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2023 അഡ്മിഷൻ, സപ്ലിമെന്ററി - 2022 അഡ്മിഷൻ) നവംബർ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്​റ്റർ ബികോം അക്കൗണ്ട്സ് ആൻഡ് ഡാ​റ്റാ സയൻസ്, ബി.എസ്‌സി മാത്തമാ​റ്റിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ന്യൂജനറേഷൻ ഡബിൾ മെയിൻ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എസ്.സി/എസ്.ടി (ഫുൾടൈം) ഗവേഷക വിദ്യാർത്ഥികൾക്കുള്ള സ്‌പെഷ്യൽ ഫിനാൻഷ്യൽ അസിസ്​റ്റൻസിന് 30നകം അപേക്ഷിക്കാം. വെബ്സൈറ്റ്- www.keralauniversity.ac.in

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ ഒന്ന്, രണ്ട് സെമസ്​റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എട്ടാം സെമസ്​റ്റർ ബി.ടെക്. (2013 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​അ​റി​യി​പ്പു​കൾ

വൈ​വ​വോ​സി
നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ ​ഹി​സ്റ്റ​റി​ ​സി.​ബി.​സി.​എ​സ്.​എ​സ് ​(2009​ ​മു​ത​ൽ​ 2012​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്/​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​ഒ​ക്ടോ​ബ​ർ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രോ​ജ​ക്ട് ​ആ​ൻ​ഡ് ​വൈ​വാ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ 22​ ​മു​ത​ൽ​ ​ന​ട​ക്കും.

ഫാ​ർ​മ​സി​ ​അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്‌​സ് ​ഇ​ൻ​ ​ഫാ​ർ​മ​സി​ ​(​ഹോ​മി​യോ​)​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്കു​ള്ള​ ​ഓ​ൺ​ലൈ​ൻ​ ​സ്‌​പെ​ഷ്യ​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ് 11​ ​ന് ​ന​ട​ത്തും.​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ലെ​ ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​ർ​ 8​ ​മു​ത​ൽ​ 10​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​പു​തു​താ​യി​ ​കോ​ളേ​ജ് ​ഓ​പ്ഷ​നു​ക​ൾ​ ​ന​ൽ​ക​ണം.​ ​മു​ൻ​പ് ​സ​മ​ർ​പ്പി​ച്ച​ ​ഓ​പ്ഷ​നു​ക​ൾ​ ​പ​രി​ഗ​ണി​ക്കി​ല്ല.​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ച് ​കോ​ളേ​ജ് ​മാ​റ്റം​ ​ആ​വ​ശ്യ​മു​ള്ള​വ​രും​ ​പു​തു​താ​യി​ ​ഓ​പ്ഷ​നു​ക​ൾ​ ​ന​ൽ​ക​ണം.​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ക്കു​ന്ന​വ​ർ​ 14​ന​കം​ ​കോ​ളേ​ജി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ഫോ​ൺ​:​ 04712560363,​ 64.

ന​ഴ്സിം​ഗ് ​അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​പി​ജി​ ​ന​ഴ്സിം​ഗ് ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​അ​ന്തി​മ​ ​റാ​ങ്ക് ​ലി​സ്റ്റും​ ​താ​ത്കാ​ലി​ക​ ​കാ​റ്ര​ഗ​റി​ ​ലി​സ്റ്റും​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പ​രാ​തി​ക​ൾ​ ​c​e​e​k​i​n​f​o.​c​e​e​@​k​e​r​a​l​a.​g​o​v.​i​n​ ​ഇ​മെ​യി​ലി​ൽ​ ​ഇ​ന്ന് ​വൈ​കി​ട്ട് ​മൂ​ന്നി​ന​കം​ ​അ​റി​യി​ക്ക​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712525300

ദേ​ശീ​യ​ ​ടാ​ല​ന്റ്റ് ​പ​രീ​ക്ഷ​ 2025


16​ ​രാ​ജ്യ​ങ്ങ​ളി​ലാ​യി​ 12​ ​ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​എ​ഴു​തു​ന്ന​ ​നാ​ഷ​ണ​ൽ​ ​ഒ​ളിം​പ്യാ​ഡ് 2025​ ​ജ​നു​വ​രി​ ​അ​ഞ്ചി​ന് ​ന​ട​ക്കും.​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ലെ​ ​വി​ദ​ഗ്‌​ദ്ധ​രും​ ​പ്രൊ​ഫ​ഷ​ണ​ലു​ക​ളും​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​യൂ​ണി​ഫൈ​ഡ് ​കൗ​ൺ​സി​ലി​ന്റെ​ ​പ്ലാ​റ്റ്ഫോ​മി​ലാ​ണ് ​പ​രീ​ക്ഷ​ ​ന​ട​ക്കു​ന്ന​ത്.​ ​സ്കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​അ​റി​വും​ ​സ്‌​കി​ല്ലും​ ​വി​ല​യി​രു​ത്തു​ന്ന​ ​പ​രീ​ക്ഷ​യാ​ണി​ത്.​സ്കൂ​ളു​ക​ൾ​ ​വ​ഴി​ ​അ​പേ​ക്ഷി​ക്കാം.​e​x​a​m​@​u​n​i​f​i​e​d​c​o​u​n​c​i​l.​c​om

യു.​ജി.​സി​ ​നെ​റ്റ് ​ഫ​ലം​ ​വൈ​കു​ന്ന​തി​ൽ​ ​പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി​:​ ​ഒ​രു​ ​മാ​സം​ ​മു​ൻ​പ് ​ദേ​ശീ​യ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​(​എ​ൻ.​ടി.​എ​)​ ​ന​ട​ത്തി​യ​ ​യു.​ജി.​സി​ ​-​നെ​റ്റ് ​പ​രീ​ക്ഷാ​ഫ​ലം​ ​നീ​ളു​ന്ന​തി​ൽ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​പ്ര​തി​ഷേ​ധ​ത്തി​ൽ.​ ​അ​ന്തി​മ​ ​ഉ​ത്ത​ര​സൂ​ചി​ക​യും​ ​പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.​ ​ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ലെ​ ​കാ​ല​താ​മ​സം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​നി​ര​വ​ധി​ ​അ​വ​സ​ര​ങ്ങ​ൾ​ ​ന​ഷ്ട​പ്പെ​ടു​ത്തു​ന്നു.​ ​പ​രീ​ക്ഷാ​ഫ​ല​ത്തെ​ ​ആ​ശ്ര​യി​ച്ചാ​ണ് ​പി​എ​ച്ച്.​ഡി​ ​പ്ര​വേ​ശ​നം.

സ​ർ​വ്വ​ക​ലാ​ശാ​ല​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ,​ ​ജൂ​നി​യ​ർ​ ​റി​സ​ർ​ച്ച് ​ഫെ​ലോ​ഷി​പ്പ് ​യോ​ഗ്യ​ത​ ​നി​ർ​ണ​യി​ക്കു​ന്ന​ ​പ​രീ​ക്ഷ​ ​ഇ​ക്ക​ഴി​ഞ്ഞ​ ​ജൂ​ണി​ൽ​ ​ചോ​ദ്യ​പേ​പ്പ​ർ​ ​ചോ​ർ​ച്ച​ ​സം​ശ​യി​ച്ച് ​റ​ദ്ദാ​ക്കി​യ​ ​ശേ​ഷം​ ​ആ​ഗ​സ്റ്റ് 27,​ 28,​ 29,​ 30,​ ​സെ​പ്റ്റം​ബ​ർ​ 2,​ 3,​ 4,​ 5​ ​തീ​യ​തി​ക​ളി​ലാ​ണ് ​ന​ട​ത്തി​യ​ത്.​ ​പി​ന്നീ​ട് ​പു​റ​ത്തി​റ​ക്കി​യ​ ​താ​ത്‌​ക്കാ​ലി​ക​ ​ഉ​ത്ത​ര​സൂ​ചി​ക​യി​ൽ​ 30​-​ല​ധി​കം​ ​തെ​റ്റാ​യ​ ​ഉ​ത്ത​ര​ങ്ങ​ൾ​ ​വ​ന്ന​തും​ ​വി​വാ​ദ​മാ​യി.