
പാലോട്: ധീര സൈനികൻ സി.ആർ.പി.എഫ് കോബ്ര കമാൻഡോ വിഷ്ണുവിന്റെ സ്മരണാർത്ഥം കേരള കലാനികേതൻ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.വിജയികളുടെ സ്കൂളുകളിലാണ് സമ്മാനദാന ചടങ്ങുകൾ നടന്നത്. ഗവ. എൽ.പി.എസ് പാലോട് വച്ച് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.ബാജിലാൽ ഉദ്ഘാടനം ചെയ്തു. കേരള കലാനികേതൻ പ്രോഗ്രാം കോ-ഓർഡിനേറ്റർ റിജിത് ചന്ദ്രൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം വി.രാജ്കുമാർ, ഹെഡ്മിസ്ട്രസ് അംബിക, പി.ടി.എ പ്രസിഡന്റ് ടി.പ്രതീഷ്, എസ്.എം.സി പ്രസിഡന്റ് വി.എൽ.രാജീവ്, കലാനികേതൻ ഭാരവാഹികളായ കെ.ശ്രീകുമാർ, കെ.എസ്.ജീവൻകുമാർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ സ്കൂളുകളിൽ നടന്ന ചടങ്ങുകൾക്ക് പഞ്ചായത്തംഗം പേരയം സിഗ്നി, അദ്ധ്യാപകരായ ഐ.പി.ജയലത, ഡോ.സിസ്റ്റർ എമിലി തെക്കേ തെരുവിൽ, എം.ആർ.രാജു, സജുമുദ്ധീൻ, സെലിൻ ജോസ്, ആദർശ്.എം.പി, അനൂപ് തുടങ്ങിയവർ നേതൃത്വം നൽകി.