
തിരുവനന്തപുരം: സ്വർണക്കടത്തും രാജ്യദ്രോഹക്കേസുകളും അട്ടിമറിക്കാൻ കൂട്ട് നിന്നിട്ട് പി.ആർ.ഗിമ്മിക്ക് കാട്ടി ഹിന്ദുക്കളെ പറ്റിക്കേണ്ടന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി.നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂരിലേയും നിലമ്പൂരിലേയും കള്ളക്കടത്ത് സംഘങ്ങളുടെ ഏറ്റുമുട്ടലാണിപ്പോൾ കേരളത്തിൽ നടക്കുന്നത്. ശബരിമല മുതൽ തൃശൂർ പൂരം വരെ നടന്നിട്ടുള്ള സംഭവങ്ങളൊന്നും ആരും മറക്കില്ല. അത്ര ആത്മാർത്ഥതയുണ്ടെങ്കിൽ അജിത് കുമാറിനെ മാറ്റി നിറുത്തണം. ദി ഹിന്ദു ദിനപത്രത്തിനെതിരെ കേസ് കൊടുക്കാൻ പിണറായി തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്,സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശിവൻകുട്ടി,ജില്ലാ ജനറൽ സെക്രട്ടറി ഗിരികുമാർ,സംസ്ഥാന വക്താവ് പാലോട് സന്തോഷ്,തമ്പാനൂർ സതീഷ് തുടങ്ങിയവർ പങ്കെടുത്തു.