
വെള്ളറട: പുതിയതായി നിർമ്മിച്ച ഒറ്റശേഖരമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിച്ചു. സംസ്ഥാനത്ത് റവന്യു മേഖലയിൽ വിപ്ളവകരമായ മുന്നേറ്റമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ഡിജിറ്റൽ സർവേയിലൂടെ അതിർത്തി സംബന്ധമായ തർക്കങ്ങളെല്ലാം പരിഹരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.സി.കെ.ഹരീന്ദ്രൻ എംഎൽ.എ അദ്ധ്യക്ഷത വഹിച്ചു.ജില്ലാകളക്ടർ അനുകുമാരി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ചെറുപുഷ്പം,വൈസ് പ്രസിഡന്റ് ഷിബുബാലകൃഷ്ണൻ,എ.ഡി.എം ടി.കെ.വിനീത്,ആർ.ഡി.ഒ കെ.പി.ജയകുമാർ,കാട്ടക്കട തഹസീൽദാർ ജെ.അനിൽ കുമാർ,ജില്ലാ പഞ്ചായത്ത് അംഗം വി.രാധിക,ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സിമി,ജി.ലാൽ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. റീ ബിൽഡ് കേരള ഇൻഷ്യേറ്റീവ് സ്കീമിൽ ഉൾപ്പെടുത്തി 43 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം നിർമ്മിച്ചത്.