d

തിരുവനന്തപുരം: ഇന്നലെ തുടങ്ങിയ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ കാര്യോപദേശക സമിതി തീരുമാനം. ഈ മാസം 15ന് സമ്മേളനം അവസാനിപ്പിക്കും.മൊത്തം എട്ടു ദിവസമാകും സമ്മേളനം.

നേരത്തെ 18 വരെ സമ്മേളിക്കാനായിരുന്നു ധാരണ. ഉപതിരഞ്ഞെടുപ്പു പ്രഖ്യാപനം അടക്കം ഉണ്ടാവാൻ സാദ്ധ്യതയുള്ള സാഹചര്യത്തിലാണ് സമ്മേളനം പരമാവധി ചുരുക്കുന്നത്. ഒമ്പത് ബില്ലുകളാണ് ഇത്തവണത്തെ പരിഗണനയ്ക്കു വരുന്നത്. നാലു നിയമ നിർമാണങ്ങളുടെ കരടിന് വ്യാഴാഴ്ച ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. ഒക്ടോബർ ഏഴു മുതൽ 11 വരെ നിയമസഭ ചേരും. 12, 13 തിയതികളിൽ അവധി. തുടർന്ന് 14, 15 തീയതികളിലാവും സഭ ചേരുക.