നെടുമങ്ങാട്: കേരള സർക്കാരും കൊച്ചിൻ യൂണിവേഴ്‌സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജിയും ചേർന്നൊരുക്കുന്ന ക്രിയേറ്റീവ് കോർണർ പദ്ധതി കരിപ്പൂര് ഗവൺമെന്റ് ഹൈസ്കൂ‌ളിൽ ആരംഭിച്ചു. പ്ലംബിംഗ്, സ്റ്റിച്ചിംഗ്, കുക്കിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വർക്സ്, കാർപെൻഡറി, ഫാഷൻ ഡിസൈനിംഗ്, അഗ്രികൾച്ചർ എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത പരിശീലനം നൽകുന്നതാണ് പദ്ധതി.നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.വസന്തകുമാരി ഉദ്‌ഘാടനം നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് പ്രമോദ്.എം അദ്ധ്യക്ഷത വഹിച്ചു. ബീന.കെ.പി (ഹെഡ്മിസ്ട്രസ്) സ്വാഗതം പറഞ്ഞു. ബി.ശ്രീകുമാരൻ (ഡി.പി.സി) പദ്ധതി വിശദീകരിച്ചു. പി.ഹരികേശൻനായർ (പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), ലൈജു എസ്.എസ്(എസ്.എം.സി ചെയർമാൻ), ബിജി.എസ്.നായർ (എം.പി.ടി.എ പ്രസിഡന്റ്), രാജേഷ് എസ്.വി(എസ്.എം.സി വൈസ് ചെയർമാൻ), ബിനുമാധവൻ (എ.ഇ.ഒ നെടുമങ്ങാട്), അനില.എസ് (ബി.പി.സി,നെടുമങ്ങാട് ), നിത നായർ.ആർ (പ്രിൻസിപ്പൽ,ഗേൾസ് എച്ച്.എസ്.എസ്), അൻസി.എസ്.എ (സി.ആർ.സി.സി) എന്നിവർ സംസാരിച്ചു. ഹേമചന്ദ്രൻ നായർ.എസ് (സ്റ്റാഫ് സെക്രട്ടറി) നന്ദി പറഞ്ഞു.