general

ബാലരാമപുരം: വയോജനദിനത്തിൽ പൊലീസും ഫ്രാബ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ കാവിൻപുറം സുഹൃത്ത് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലെ വൃദ്ധസദനത്തിലെ അന്തേവാസികളെ നെയ്യാറ്റിൻകര ഡി.വൈ.എസ്.പി പൊന്നാട അണിയിച്ച് ആദരിച്ചു.ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്,​സി.ഐ കെ.ശ്യാം,​എ.എസ്.ഐ ഷീല,​മുൻ എസ്.ഐ ചന്ദ്രസേനൻ,​ഡോ. റിച്ചസ് ഫെർണാണ്ടസ്,​ മാങ്കിളി ശിവൻ,​ഗോപാലകൃഷ്ണൻ,​ റൈറ്റർ സുധീഷ്,​എ.റൈയ്മണ്ട്,​ കാവിൻപുറം സുരേഷ്,​സുന്ദരമൂർത്തി,​ എസ്.ഷീല,​ ശരബിന്ദു,​വടക്കേവിള അർജ്ജുനൻ,​എ.രാജ്കുമാർ തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ -വയോജനദിനത്തിൽ പൊലീസും ഫ്രാബ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ കാവിൻപുറം സുഹൃത്ത് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലെ വൃദ്ധസദനത്തിലെ അന്തേവാസികളെ നെയ്യാറ്റിൻകര ഡി.വൈ.എസ്.പി പൊന്നാട അണിയിച്ച് ആദരിക്കുന്നു