manchavilakam-ups

പാറശാല: മഞ്ചവിളാകം ഗവ.യുപി.എസിനായി എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ മൂന്നു ക്ലാസ് മുറികളുടെ നിർമ്മാണോദ്ഘാടനവും ശിലാസ്ഥാപനവും സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് ഡോ.എൻ.എസ്.നവനീത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം വി.എസ്.ബിനു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി.പത്മകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സന്ധ്യ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.എസ്.അനില, വാർഡ് പ്രതിനിധി വി.ബിന്ദു, ഹെഡ്മാസ്റ്റർ എം.എസ്.പ്രശാന്ത്, എസ്.എം.സി ചെയർമാൻ എസ്.വി.സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.