തിരുവനന്തപുരം: വയനാട് പുനർനിർമ്മാണത്തിനായി കെ.എസ്.ഇ.ബി പെൻഷൻകാരിൽ നിന്ന് അഞ്ചുദിവസത്തെ വേതനത്തിന് തുല്യമായ തുക ഈടാക്കാൻ സർക്കുലർ പുറത്തിറക്കിയെന്ന് ആക്ഷേപം. വയനാട് ചലഞ്ച് പെൻഷൻകാർക്ക് നിർബന്ധമല്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പെൻഷൻകാരിൽ ചിലർ ആവശ്യപ്പെട്ടതനുസരിച്ച് പുറത്തിറക്കുന്നുവെന്ന മുഖവുരയോടെ നൽകിയ സർക്കുലറിൽ തുക ഈടാക്കാൻ സമ്മതപത്രം വാങ്ങണമെന്നാണ് നിർദ്ദേശം. ഇതിനെതിരെ പെൻഷണേഴ്സ് കൂട്ടായ്മ കെ.എസ്.ഇ.ബി ചെയർമാന് പരാതി നൽകി. കൊവിഡ് കാലത്ത് ഇത്തരത്തിൽ നീക്കം നടന്നപ്പോൾ കോടതിയിൽ ചോദ്യം ചെയ്തിരുന്നു. കെ.എസ്.ഇ.ബി സർക്കുലർ പിൻവലിക്കണമെന്ന് പെൻഷണേഴ്സ് കൂട്ടായ്മ ആവശ്യപ്പെട്ടു.