തിരുവനന്തപുരം: വെബ് ഡെവലപ്‌മെന്റ്, ഇന്റർഫേസ് ഡിസൈനിംഗ് മേഖലകളിൽ പ്രവർത്തിക്കുന്ന യു.ഐ/യു.എക്സ് ഡിസൈനർ കമ്പനിയായ നെക്സ്റ്റ് ജനിക്സ് സൊല്യൂഷൻസ് ടെക്‌നോപാർക്കിൽ പുതിയ ഓഫീസ് ആരംഭിച്ചു.ടെക്‌നോപാർക്ക് സി.ഇ.ഒ കേണൽ (റിട്ട) സഞ്ജീവ് നായർ ഉദ്ഘാടനം ചെയ്തു.ടെക്‌നോപാർക്ക് ഫേസ്1 ൽ എസ്.ടി.പി.ഐ ബിൽഡിംഗിന്റെ ആറാംനിലയിലാണ് ഓഫീസ്.കമ്പനി സി.ഇ.ഒ സാജൻ.എസ്.നന്ദൻ,.എസ്.ടി.പി.ഐ ഡയറക്ടർ ഗണേശ് നായക് കൊണ്ടാടി,ടെക്‌നോപാർക്ക് കസ്റ്റമർ റിലേഷൻഷിപ്പ് എ.ജി.എം വസന്ത് വരദ, സോഫ്റ്റ്‌വെയർ ടെക്‌നോളജി പാർക്ക്സ് ഒഫ് ഇന്ത്യ ഡയറക്ടർ ഗണേഷ് നായക്, ടെക്‌നോപാർക്ക് പി.ആർ.ഒ ഹരിത എന്നിവർ പങ്കെടുത്തു.