തിരുവനന്തപുരം: എരുമേലിയിൽ പേട്ടതുള്ളാനെത്തുന്ന ഭക്തർക്ക് സൗജന്യമായി ചന്ദനകുറി തൊടാൻ നൽകിയിരുന്ന സൗകര്യം പിൻവലിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടി റദ്ദാക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി ആവശ്യപ്പെട്ടു.ഓരോ ഭക്തനിൽ നിന്നും പത്തുരൂപ വാങ്ങി കുറി തൊട്ടാൽ മതിയെന്നാണ് പുതിയ വ്യവസ്ഥ.ഇതിനായി ടെൻഡർ നൽകുകയും ചെയ്തു. നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും വി.എച്ച്.പി. മുന്നറിയിപ്പ് നൽകി.