
തിരുവനന്തപുരം:സി.പി.എം മെഡിക്കൽ കോളേജ് ലോക്കൽ സമ്മേളനത്തിന് സമാപനം കുറിച്ചുള്ള പൊതുസമ്മേളനം എ.എ റഹീം എം.പി ഉദ്ഘാടനം ചെയ്തു.മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ
ആർ.ഷാജി അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ വാർഡ് കൗൺസിലർ ഡി.ആർ അനിൽ സ്വാഗതം പറഞ്ഞു.ഏരിയാ കമ്മിറ്റി അംഗങ്ങളായ എസ്.എസ് മനോജ്,വി.വിനീത്,ലോക്കൽ കമ്മിറ്റി അംഗം ബി.രമേശ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.പുതിയ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ആർ.ഷാജിയെ തിരഞ്ഞെടുത്തു.പൊതുസമ്മേളനത്തോടനുബന്ധിച്ച് റെഡ് വോളന്റീർ പരേടും ബഹുജന റാലിയും നടന്നു.