വിതുര:പാലോട് ഉപജില്ലാ സ്‌കൂൾ കലോത്സവം 16 മുതൽ 19 വരെ വിതുര ഗവൺമെന്റ് ഹൈസ്‌കൂൾ,വിതുര യു.പി.എസ് എന്നിവിടങ്ങളിലായി നടക്കുമെന്ന് വിതുര ഹൈസ്‌കൂൾ പ്രിൻസിപ്പൽ എം.ജെ.ഷാജി,വൈസ് പ്രിൻസിപ്പൽ ടി.എസ്.സിന്ധുദേവി,വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എ.ആർ.മഞ്ജുഷ,യു.പി.എസ് ഹെഡ്മിസ്ട്രസ് പി.പി.ശോഭനാദേവി,പി.ടി.എ പ്രസിഡന്റ് ആർ.രവിബാലൻ എന്നിവർ അറിയിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് (ചെയർപേഴ്സൺ),സ്‌കൂൾ പ്രിൻസിപ്പൽ എം.ജെ.ഷാജി (ജനറൽ കൺവീനർ) എന്നിവർ ഉൾപ്പെട്ട സ്വാഗതസംഘം രൂപീകരിച്ചു.