
മുടപുരം:മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മുടപുരം ഗവ.യു.പി സ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു.സ്കൂൾ ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിതാ സന്തോഷ് ഹരിത വിദ്യാലയ പ്രഖ്യാപനം നിർവഹിച്ചു. കിഴുവിലം ഗ്രാമ പഞ്ചായത്ത് മെമ്പർ പി. പവനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.രതീഷ് സ്വാഗതം പറഞ്ഞു.കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത,ഹരിത വിദ്യാലയ സർട്ടിഫിക്കറ്റ് ഹെഡ്മിസ്ട്രസിന് കൈമാറി.ബി.ഡി.ഒ സ്റ്റാർലി, വിനോദ് എന്നിവർ സംസാരിച്ചു.ഹരിതസേന ആർ.പി ലില്ലി നന്ദി പറഞ്ഞു.