samvada-sadasu

കല്ലമ്പലം: വർക്കല എക്സൈസ് റെയിഞ്ച് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ വിദ്യാർത്ഥികൾക്കായി സംവാദ സദസ് സംഘടിപ്പിച്ചു.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.സെബാസ്റ്റ്യൻ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.ഗ്രന്ഥശാല പ്രസിഡന്റ് എം.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി വി.ശ്രീനാഥക്കുറുപ്പ്, ഒറ്റൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ആർ.എസ്.സത്യപാൽ, ഡോ.ചിക്കു ടി.കൃഷ്ണൻ, വി.ശിവപ്രസാദ്, എക്സൈസ് പ്രിവന്റീവ് ഓഫീസർ ജി.ജയൻ,കുടുംബശ്രീ പ്രതിനിധി സുകന്യ.എ, ബാലവേദി പ്രസിഡന്റ് മീനാക്ഷി,ബാലവേദി സെക്രട്ടറി ആജ്ഞനേയൻ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.