
പള്ളിക്കൽ: തുണിസഞ്ചി നിർമ്മാണവുമായി പകൽക്കുറി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വോളന്റിയർമാർ. പ്ലാസ്റ്റിക് ഉപയോഗം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്വച്ഛത ഹി സേവ പ്രോഗ്രാമിന്റെ ഭാഗമായാണ് തുണി സഞ്ചി നിർമ്മാണം. തുണിസഞ്ചിയുടെ വിപണനോദ്ഘാടനം പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം. മാധവൻ കുട്ടി, ഗ്രാമ പഞ്ചായത്തംഗം രഘുത്തമൻ, മനു പ്രിൻസിപ്പൽ ഷീബ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷിബു എന്നിവർ പങ്കെടുത്തു.