vakkamhelth

വക്കം: വക്കം റൂറൽ ഹെൽത്ത് സെന്ററിന് വേണ്ടി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി വീണ ജോർജ് നിർവഹിച്ചു. ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം,എം.ലാലിജ,മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ലിനറ്റെ.ജെ.മോറിസ്,മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യു,ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.സുഭാഷ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ,കവിതാ സന്തോഷ്,പി.മണികണ്ഠൻ,ജോസഫിൻ മാർട്ടിൻ,എൻ.ബിഷ്ണു,ജൂലി സുനിൽ,അജിത,ശ്രീകണ്ഠൻ,ഷാജു.ടി, അനിൽദത്ത്,പ്രകാശ്,ആലംകോട് അനിയൻ,ഡോ.ദേവരാജ് എന്നിവർ പ്രസംഗിച്ചു.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ജയശ്രീ .പി. സി സ്വാഗതവും,ഡോ.റമീസ് രാജ നന്ദിയും പറഞ്ഞു.