school-mandiram-ulghadana

കല്ലമ്പലം: കേരള സർക്കാരിന്റെ നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി മാവിൻമൂട് മുള്ളറംകോട് ഗവ.എൽ.പി.എസിന്റെ പുതിയ മന്ദിരം ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാകിരണം മിഷന്റെ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചിലവഴിച്ചാണ് 5 ക്ലാസ്സ്‌ മുറികളുള്ള പുതിയ മന്ദിരം നിർമ്മിച്ചിരിക്കുന്നത്. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഒ.എസ്‌. അംബിക എം.എൽ.എ ഭദ്ര ദീപം കൊളുത്തി ശിലാഫലകം അനാഛാദനം നിർവഹിച്ചു. ഒറ്റൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ബീന അദ്ധ്യക്ഷയായി. ഹെഡ്മിസ്ട്രസ് എൻ. സുനിതാബീഗം സ്വാഗതവും എസ്‌.എം.സി. ചെയർമാൻ ജിജു. യു.എസ്‌ നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ അംഗം വി. പ്രിയദർശിനി, വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്മിത സുന്ദരേശൻ എന്നിവർ വിശിഷ്ടാതിഥികളായി. സ്കൂൾ മന്ദിരത്തിന്റെ ഫിറ്റ്നസ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ നസ്രിൻ. ബി ആറ്റിങ്ങൽ എ.ഇ.ഒ. പി. സജിക്ക് കൈമാറി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജയപ്രകാശ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഡി.എസ്‌. പ്രദീപ്‌, പഞ്ചായത്ത്‌ അംഗങ്ങളായ രാഗിണി, സത്യബാബു, ഒ.ലിജ, രഹ്‌ന നസീർ, ലളിതാംബിക, സിനി.എസ്‌, കവി ശശി മാവിൻമൂട്, ഡോ.ശ്രീകുമാർ, വിനു. എസ്‌, ബി. രാജലാൽ, ഡോ. അഞ്ജന തുടങ്ങിയവർ പങ്കെടുത്തു.