
ചിറയിൻകീഴ്: തുമ്പ സെന്റ് സേവിയേഴ്സ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ആർട്സ് ക്ലബ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പെരുങ്ങുഴി മണ്ഡലത്തിലെ മുഹമ്മദ് റൈഹാനെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. പെരുങ്ങുഴി സി.ഒ നഗറിൽ നടന്ന അനുമോദന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എ.ആർ.നിസാർ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് നേതാക്കളായ കെ.ഓമന,എസ്.ശിവപ്രസാദ്,എസ്.മധു,എസ്.ജി.അനിൽകുമാർ,എം.ഷാബുജൻ,എസ്.സുരേന്ദ്രൻ,വി.ജനകലത,രാജൻ കൃഷ്ണപുരം,പ്രവീണകുമാരി,പി.ബിജി,ജയകുമാർ മൂലയിൽ തുടങ്ങിയവർ പങ്കെടുത്തു.