തിരുവനന്തപുരം: അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടന്നു. അഖില ഭാരതീയ സന്ത് സമിതിയുടെ ദേശീയ സെക്രട്ടറി മഹാമണ്ഡലേശ്വർ സ്വാമി പ്രഭാകരാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ സന്നിധാനം ക്യാമ്പ് ഓഫീസിലേക്കുള്ള കുടിവെള്ളം വിതരണം പുനസ്ഥാപിക്കുക,ശബരിമലയിലേയും പമ്പയിലേയും ക്യാമ്പ് ഓഫീസുകൾ തുറന്ന് പ്രവർത്തിക്കുവാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സംഘടനാ ദേശീയ ജനറൽ സെക്രട്ടറി കൊയ്യം ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി കൊച്ചു കൃഷ്ണൻ,സംസ്ഥാന കൗൺസിൽ പ്രസിഡന്റ് സി.എം.സലിമോൻ,സെക്രട്ടറി ടി.കെ.പ്രസാദ്,ട്രഷറർ സി.പി.അരവിന്ദാക്ഷൻ,ജയകുമാർ തിരുനക്കര,വേണു പഞ്ചവടി,നെന്മാറ ചന്ദ്രൻ,അശോക് രാജ്,ബാബു സ്വാമി എന്നിവർ പങ്കെടുത്തു.