sivagiri-navarathri

ശിവഗിരി : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് ശിവഗിരി നവരാത്രി മണ്ഡപത്തിൽ രാവിലെ 8ന് എസ്.എൻ.ഡി.പി യോഗം മീനച്ചിൽ ശാഖയിലെ ലീലാ ആൻഡ് പാർട്ടി, ഷമ്മി പറവൂർ, സാനിയ സുരേഷ്, സൈന സുരേഷ്, രാജൻ അരുവിപ്പുറം എന്നിവരുടെ ഗുരുദേവകൃതി പാരായണവും കവിതാലാപാനവും, 10.45ന് പറവൂർ ശാഖയിലെ പ്രവർത്തകരുടെ തിരുവാതിര, കരിങ്കുന്നം ശ്രീനാരായണ വനിതാ സംഘത്തിന്റെ വിൽപ്പാട്ട്, തുടർന്ന് നിവാൻ താരേഷിന്റെയും ഐശ്വര്യ.എസ്.പാമ്പാടിയുടെയും ഗുരുദേവകൃതി ആലാപനം, നായരമ്പലം ശ്രീ ശങ്കരനാരായണ ചിന്ത് സംഘത്തിന്റെ ചിന്ത് പാട്ട്. ഉച്ചയ്ക്ക് 1.30ന് ഇഷിത, ജാൻവി എന്നിവരുടെ ഗുരുകൃതി ആലാപനം, 1.45ന് അഭേദ്യ വിനീത് കൊല്ലാടിന്റെ ഡാൻസ്, 2ന് ആലപ്പി രമണന്റെ കഥാപ്രസംഗം, വൈകിട്ട് 5 ന് മുത്താരമ്മൻ സ്കൂൾ ഒഫ് മ്യൂസിക്കിന്റെ ഭജൻസ്, രാത്രി 7ന് വൈഗ ശിവഗിരിയുടെ ഡാൻസ്.