hi

വെഞ്ഞാറമൂട്: മിനിലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്. ഓട്ടോറിക്ഷയിലെ യാത്രക്കാരും മംഗലപുരം സ്വദേശികളുമായ സഫീല(27), റസീന(59), സോഫി(42), ഇഷാൻ (5), ഓട്ടോ ഡ്രൈവറായ ശ്രീകാര്യം സ്വദേശി ബിജു(50) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.45ന് എം.സി റോഡിൽ വാമനപുരം ആശുപത്രി ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. കിളിമാനൂർ ഭാഗത്ത് നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ മുൻപെ പോവുകയായിരുന്ന ടാങ്കർ ലോറിയെ മറികടക്കുന്നതിനിടെ എതിരെ വരികയായിരുന്ന മിനി ലോറി കൂട്ടിയിടി ഒഴിവാക്കാൻ ബ്രേക്ക് ചവിട്ടവെ ഓട്ടോറിക്ഷയിലിടിച്ച് മറിയുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് അഗ്നിരക്ഷാ സേന പരിക്കേറ്റവരെ സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.