cfdg

# മാറിനിൽക്കാൻ നിർദേശിച്ചത്

മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം : പൂരം കലക്കൽ വിവാദത്തിൽ അന്വേഷണം നേരിടുന്ന എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെ ശബരിമല മണ്ഡല മകരവിളക്ക് മുന്നൊരുക്കത്തിനായി ചേർന്ന അവലോകന യോഗത്തിൽ പങ്കെടുപ്പിച്ചില്ല. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കാണ് ശബരിമലയുടെ ഏകോപന ചുമതല.ആ നിലയ്ക്ക് അജിത്കുമാർ പങ്കെടുക്കേണ്ടതായിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് അജിത്കുമാർ മാറിനിന്നത്. തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് അജിത്കുമാർ വിവാദത്തിലാണ്. ഏതുനിമിഷവും നടപടി ഉണ്ടായേക്കാമെന്ന സാഹചര്യത്തിലാണ് അജിത്തിനെ ഒഴിവാക്കിയത്.

ശബരിമല അവലോകന യോഗത്തിൽ ഡി.ജി.പി ഷെയ്ഖ് ദർബേഷ് സാഹിബും ഇന്റലിജൻസ് എ.ഡി.ജി.പി മനോജ് ഏബ്രാഹാമും പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്.ശ്രീജിത്തും പങ്കെടുത്തു.കഴിഞ്ഞ വർഷം ശബരിമല തീർത്ഥാടന കാലത്ത് ദേവസ്വം ബോർഡിന്റെ നിർദേശങ്ങൾ പൊലീസ് അവഗണിച്ചെന്ന് ആരോപിച്ച ദേവസ്വം ബോർഡ് പ്രസിഡന്റും എ.ഡി.ജി.പി അജിത് കുമാറും തമ്മിൽ വാക്പോരുണ്ടായിരുന്നു.