തിരുവനന്തപുരം: ഈഞ്ചയ്‌ക്കൽ എസ്.പി മെഡിഫോർട്ട് ആശുപത്രിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 8 മുതൽ 12 വരെ നടക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് ക്യാമ്പ്. ഹെർണിയ,വെരിക്കോസ് വെയിൻ,പൈൽസ്,ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയകൾക്കായുള്ള സൗജന്യ പരിശോധനയും ലഭ്യമാണ്. ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് സർജറി വിദഗ്ദ്ധനായ ഡോ.സോമരാജൻ എം.ആർ,​ റോബോട്ടിക്, ലാപ്രോസ്കോപ്പിക് ആൻഡ് ജനറൽ സർജറി വിദഗ്ദ്ധനായ ഡോ.അനു ആന്റണി വർഗീസ് എന്നിവർ നേതൃത്വം നൽകും. പരിശോധനയിൽ ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് 25 ശതമാനം കുറവ് ലഭിക്കും. സൗജന്യ കൺസൾട്ടേഷന് അപ്പോയിൻമെന്റ് എടുക്കണം. ഫോൺ: 0471 3100100, 0471 3100101.