d

തിരുവനന്തപുരം: ഹരിയാനയിലെയും ജമ്മു കാശ്മീരിലെയും എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത് ബി.ജെ.പിയുടെ കൗണ്ട് ഡൗൺ തുടങ്ങിയതിന്റെ സൂചനകളെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. നടക്കാനിരിക്കുന്ന മഹാരാഷ്ട്രാ തിരെഞ്ഞെടുപ്പിലും ബി.ജെ.പി സഖ്യം തകർന്നടിയും. ദേശീയ തലത്തിൽ തന്നെ തിരിച്ചടിയുണ്ടാകും. രാഹുൽ ഗാന്ധിയുടെ ജനപ്രീതി ദിനംപ്രതി കൂടി വരുന്നത് മോദി സർക്കാരിനെ ജനം തള്ളിക്കളയുന്നതിന്റെ തെളിവാണ്.