
തിരുവനന്തപുരം: ഖരമാലിന്യ സംസ്ക്കരണം, കുടിവെള്ള വിതരണം, സാനിറ്റേഷൻ എന്നിയ്ക്ക് നാല് കോർപറേഷനുകൾക്കും മലപ്പുറം നഗരസഭയ്ക്കുമായി 155.40 കോടി അനുവദിച്ചു. പതിനഞ്ചാം ധനകാര്യകമ്മിഷൻ ശുപാർശയനുസരിച്ചാണിത്. കൊച്ചി നഗരസഭയ്ക്ക് 36.75കോടിയും തിരുവനന്തപുരത്തിന് 35 കോടിയും തൃശ്ശൂരിന് 25.8കോടിയും കണ്ണൂരിന് 28.5കോടിയുമാണ് അനുവദിച്ചത്. മലപ്പുറത്തിന് പ്രത്യേകമായി 29.25കോടി നൽകി.