
പാറശാല: സമഗ്രശിക്ഷാ കേരളയും യൂണിസെഫും സംയുക്തമായി നടപ്പിലാക്കിയ ലൈഫ് 24ന്റെ സമാപന സമ്മേളനം പാറശാല ജി.വി.എച്ച്.എസ്.സ്കൂളിൽ സി.കെ.ഹരീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. പാറശാല വിദ്യാഭ്യാസ ഉപജില്ലയിലെ 17വിദ്യാലയങ്ങളിലെ 9ാം ക്ലാസിലെ കുട്ടികൾക്കായി പാചകം, കൃഷിരീതികൾ, ഹൈഡ്രോണിക്സ് കൃഷിരീതി, പ്ലംബിംഗ് തുടങ്ങിയ മേഖലയിലാണ് പരിശീലനം നൽകിയത്. പഠനത്തോടൊപ്പം ജീവിത നൈപുണികളും നേടുകയെന്ന ലക്ഷ്യത്തോടെ 3 ദിവസം നീണ്ടുനിൽക്കുന്ന ത്രിദിന നോൺ റസിഡൻഷ്യൽ ശില്പശാല സംഘടിപ്പിച്ചു. ലൈഫ് 24 ഭാഗമായി സേവനമനുഷ്ഠിച്ച ആർ.ജയചന്ദ്രൻ, ഷിനിമോൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പാറശാല ബി.പി.സി എസ്.ജയചന്ദ്രൻ, അദ്ധ്യാപിക കെ.സി.പ്രിയ, സ്പെഷ്യൽ സ്‌കൂൾ ടീച്ചർമാരായ രതീഷ്,വിനിത,സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ ആർ.ജയചന്ദ്രൻ, ഷിനിമോൾ എന്നിവർ നേതൃത്വം നൽകി. പി.ടി.എ പ്രസിഡന്റ് അനിൽകുമാർ സ്വാഗതം പറഞ്ഞു.