bahuleyan

പാറശാല: ആറ്റിങ്ങൽ കരിയർ അലംനി അസോസിയേഷൻ (ചാരിറ്റബിൾ സൊസൈറ്റി) ഏർപ്പെടുത്തിയ പ്രഥമ സ്നേഹസമുദ്ര പുരസ്കാരം ലിംഗബുക്ക് ഒഫ് വേൾഡ് റെക്കാഡ്‌സ് ജേതാവും ദീർഘദൂര ഓട്ടക്കാരനും കാരുണ്യ പ്രവർത്തകനുമായ ധനുവച്ചപുരം വൈദ്യൻവിളാകത്ത് വീട്ടിൽ ബാഹുലേയൻ അർഹനായി. തുടർന്നുള്ള കാരുണ്യ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡിനർഹനായത്. 11,111 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ആറ്റിങ്ങൽ പൂവമ്പാറ എസ്.വി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കരിയർ അലംനി അസോസിയേഷൻ ചെയർമാൻ ബി.തുളസീധരൻ ബാഹുലേയന് പുരസ്‌കാരം നൽകി.