gf

തിരുവനന്തപുരം : ഡി.ജി.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രമസമാധാന ചുമതലയിൽ നിന്ന് എ.ഡി.ജി.പി എം.ആർ അജിത്കുമാർ തെറിക്കുമെന്ന് ഉറപ്പായി. അജിത്തിന് പകരം ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കടേശിനെ നിയമച്ചേക്കുമെന്ന് സൂചന. തൃശൂർ പൂരം കലക്കലിലെ ഗൂഢാലോചന, സിനിമയിലെ ലൈംഗിക പീഡനങ്ങൾ എന്നിവ വെങ്കടേശിന്റെ നേതൃത്വത്തിൽ അന്വേഷിക്കുന്നതിനാൽ അദ്ദേഹത്തെ ഉടൻ മാറ്റുന്നതെങ്ങനെയെന്നതും സർക്കാരിനെ അലട്ടുന്നുണ്ട്. അങ്ങനെയെങ്കിൽ ജയിൽ മേധാവി ബൽറാംകുമാർ ഉപാദ്ധ്യായയ്ക്ക് നറുക്ക് വീഴും. അജിത്ത് അവധിയിൽ പോവുമ്പോഴൊക്കെ വെങ്കടേശിനാണ് ചുമതല നൽകാറുള്ളത്.