തിരുവനന്തപുരം:മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരമായി കോർപ്പറേഷൻ നടപ്പാക്കുന്ന മൾട്ടി ലെവൽ കാർ പാർക്കിംഗ് (എം.എൽ.സി.പി) നിർമ്മാണം ഡിസംബറിൽ പൂർത്തിയാകും.എം.എൽ.സി.പിക്ക് 210 കാറുകൾ ഉൾക്കൊള്ളാനാകും.
ആർ.സി.സി,എസ്.എ.ടി,മെഡിക്കൽ കോളജ് ആശുപത്രി എന്നിവയുൾപ്പെടുന്ന മെഡിക്കൽ കോളേജ് പരിസരത്ത് ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസേന കടന്നുപോകുന്നത്. പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ പരിസരത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്.ഈ സാഹചര്യത്തിലാണ് എം.എൽ.സി.പി പരിഗണിച്ചത്.തുടർന്ന്,അമൃത് പദ്ധതിക്ക് കീഴിൽ നിർമ്മിക്കാൻ തീരുമാനിച്ച പാർക്കിംഗ് കേന്ദ്രം ഒരുഘട്ടത്തിൽ ഉപേക്ഷിച്ചിരുന്നു.കോർപ്പറേഷന്റെ നിരന്തര ഇടപ്പെടലിലൂടെയാണ് സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം ആരംഭിച്ചത്. ഇന്നലെ മേയർ ആര്യാരാജേന്ദ്രനും കൗൺസിലർ ഡി.ആർ.അനിലും സ്മാർട്ട്സിറ്റി അധികൃതരും ചേർന്ന് നിർമ്മാണ പുരോഗതി വിലയിരുത്തി.