കടയ്ക്കാവൂർ: ആലംകോട് – മീരാൻകടവ് റോഡ് പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി മാച്ചത്തുമുക്ക് മുതൽ ചെക്കാലവിളാകം വരെയുള്ള റോഡിന്റെ പുനർനിർമ്മാണ പ്രവൃത്തികൾ നടത്തുന്നതിന്റെ ഭാഗമായി
ഇന്ന് രാവിലെ 8 മുതൽ 15 ദിവസത്തേക്ക് ഈ ഭാഗത്തൂടെയുള്ള ഗതാഗതം നിരോധിച്ചു.കടയ്ക്കാവൂർ ഭാഗത്ത് നിന്ന് ചെക്കാലവിളാകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കടയ്ക്കാവൂർ – റെയിൽവേ സ്റ്റേഷൻ – കേരളകൗമുദി കടയ്ക്കാവൂർ ബ്യൂറോയുടെ മുൻവശത്തുകൂടി -ജാനകി ഹോസ്‌പിറ്റൽ റോഡ് വഴിയും ചെക്കാലവിളാകം ഭാഗത്ത് നിന്ന് കടയ്ക്കാവൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാടൻനട റോഡ് – കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ – കടയ്ക്കാവൂർ വഴിയും പോകണമെന്ന് അധികൃതർ അറിയിച്ചു.