കടയ്ക്കാവൂർ: കായിക്കരയിൽ പിഞ്ചോമനകൾക്ക് ആദ്യാക്ഷരം കുറിക്കാനുളള വിജയദശമി ഒരുക്കങ്ങൾ പൂർത്തിയായി.13ന് രാവിലെ 7മുതൽ ആശാൻ സ്മാകരത്തിൽ ആരംഭിക്കുന്ന വിദ്യാരംഭത്തിൽ ഡോ.പി.ചന്ദ്രമോഹനൻ(മുൻ വെെസ് ചാൻസലർ),ഡോ.ബി.ജയചന്ദ്രൻ,ഡോ.ബി.ഭുവനേന്ദ്രൻ,ആറ്റിങ്ങൽ ഉണ്ണി,രാമചന്ദ്രൻ കരവാരം,ഡോ.എസ്.സന്ദീപ് (പ്രൊഫ. ശാസ്താംകോട്ട കോളേജ്) എന്നിവർ വിദ്യാരംഭത്തിന് നേതൃത്വം നൽകും.ഫോൺ: 9020032002,9846119949.