keerthi

കല്ലമ്പലം: നഴ്സിം​ഗ് വിദ്യാർത്ഥിനി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. ആറ്റിങ്ങൽ കാഞ്ഞിരംകുളം ആലുവിളവീട്ടിൽ പ്രദീപിന്റെയും സീനയുടെയും മകൾ കീർത്തി (19) യാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. ശനിയാഴ്ച രാവിലെ 7 മണിയോടെയായിരുന്നു സംഭവം. കൊല്ലത്ത് നഴ്സിം​ഗ് വിദ്യാർത്ഥിനിയാണ് കീർത്തി. രാവിലെ 7 മണിയായിട്ടും കോളേജിൽ പോകാൻ തയ്യാറാകാത്തതിനെ തുടർന്ന് മാതാവ് മുട്ടിവിളിച്ചിട്ടും തുറക്കാതെ വന്നതോടെ വാതിൽ ചവിട്ടിപൊളിച്ച് നോക്കുമ്പോൾ തൂങ്ങിയനിലയിലായിരുന്നു.കീർത്തി. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സഹോദരൻ കിരൺ.

ഫോട്ടോ: കീർത്തി