കല്ലമ്പലം: നാവായിക്കുളം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വോളന്റിയർമാരുടെ നേതൃത്വത്തിൽ ആരംഭിച്ച ഫുഡ് ഫെസ്റ്റ് ഹയർസെക്കൻഡറി മേധാവി ശ്രീകുമാർ ഉദ്ഘാടനം ചെയ്‌തു. എസ്.എം.സി വൈസ് ചെയർമാൻ നാസിം,മദർ പി.ടി.എ പ്രസിഡന്റ് ലിനി തുടങ്ങിയവർ പങ്കെടുത്തു. നിർദ്ധനരായ കുടുംബത്തിന് ഉന്തുവണ്ടി വാങ്ങി കൊടുക്കുകയെന്ന ദൗത്യം ഏറ്റെടുത്താണ് എൻ.എസ്.എസ് വോളന്റിയർമാർ ഫുഡ് ഫെസ്റ്റ് നടത്തിയത്.