photo

നെടുമങ്ങാട്: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് കരിപ്പൂര് വില്ലേജിൽ കണ്ണാറംകോട് കല്ലിടുക്കിൽ വീട്ടിൽ എസ്. സുഭാഷ് (23)ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി കിരൺ നാരായണന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ഡിവൈ.എസ്.പി അരുൺ കെ.എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മുറ്റത്ത് 23 സെ.മീറ്റർ പൊക്കമുള്ള കഞ്ചാവ് ചെടി കണ്ടെത്തുകയായിരുന്നു. നെടുമങ്ങാട് എസ്. ഐ. ഓസ്റ്റിൻ, എ.എസ്.ഐ രജിത്ത്, സി.പി.ഒമാരായ അഖിൽ, ലിഡിൻ, ഡൻസാഫ്,​ എസ്.ഐ ഷിബു, സജു, എസ്.സി.പി.ഒ ഉമേഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് തെരച്ചിൽ നടത്തിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.