ആറ്റിങ്ങൽ: കേരള സംഗീതനാടക അക്കാഡമി പ്രൊഫഷണൽ നാടക അവാർഡ്‌ സമർപ്പണവും, കേന്ദ്ര കലാസമിതി സംസ്ഥാനതല ഉദ്ഘാടനവും ആറ്റിങ്ങൽ നഗരസഭാ അങ്കണത്തിൽ 22,23 തീയതികളിൽ നടക്കും.സ്വാഗതസംഘം രൂപീകരണ യോഗം ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അദ്ധ്യക്ഷത വഹിച്ചു.സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി കാര്യപരിപാടികൾ വിശദീകരിച്ചു.സ്വാഗത സംഘം ഭാരവാഹികളായി ഒ.എസ്.അംബിക എം.എൽ.എ (ചെയർപേഴ്സൺ),അഡ്വ.എസ്.കുമാരി (വർക്കിംഗ് ചെയർപേഴ്സൺ),കരിവെള്ളൂർ മുരളി (ജനറൽ കൺവീനർ),ബി.എൻ.സൈജുരാജ് (കൺവീനർ),സ്വാഗത സംഘം രക്ഷാധികാരികളായി മന്ത്രിമാരായ സജി ചെറിയാൻ,അഡ്വ.ജി.ആർ.അനിൽ,വി.ശിവൻകുട്ടി,അഡ്വ.അടൂർപ്രകാശ് എം.പി.മട്ടന്നൂർ ശങ്കരൻ കുട്ടി,ജില്ലയിലെ എം.എൽ.എമാർ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,തിരുവനന്തപുരം മേയർ എന്നിവരെ യോഗത്തിൽ തിരഞ്ഞെടുത്തു.