തിരുവനന്തപുരം: വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ വയലാർ അവാർഡ് അശോകൻ ചരുവിലിന്. 'കാട്ടൂർകടവ് ' എന്ന നോവലാണ് പുരസ്‌കാരത്തിന് അർഹമായത്. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്‌പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 27 ന് വൈകിട്ട് 5.30 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നൽകും. ജഡ്‌ജിംഗ് കമ്മിറ്രി അംഗങ്ങളായ ബെന്യാമിൻ, കെ.എസ്.രവികുമാർ, ഗ്രേസി, ട്രസ്റ്റ് സെക്രട്ടറി ബി.സതീശൻ, വൈസ് പ്രസിഡന്റ് ജി.ബാലചന്ദ്രൻ, അംഗങ്ങളായ പ്രഭാവർമ്മ, വി.രാമൻകുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.