പൂവാർ: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റി അംഗമായ ബി.കെ.രാജൻ ബാബുവിന്റെ (എ.ആർ.ഡി 368 ) നിര്യാണത്തിലുള്ള അനുസ്‌മരണ സമ്മേളനം താലൂക്ക് പ്രസിഡന്റ് തിരുപുറം ശ്രീകുമാർ ഉദ്ഘാടനം ചെയ്‌തു. താലൂക്ക് ജനറൽ സെക്രട്ടറി മംഗലത്തുകോണം മോഹൻ,ഉച്ചക്കട ശശികുമാർ,തിരുപുറം ബാബു ചന്ദ്രനാഥ്,പട്ടിയാക്കാല അനിൽകുമാർ,ജോൺ,സതീന്ദ്രൻ നായർ പള്ളിച്ചൽ, ശ്രീകുമാർ,വിനിതകുമാരി,ഷാജി എന്നിവർ സംസാരിച്ചു.