
ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം വനിതാ സംഘം താലൂക്ക് യൂണിയൻ വാർഷികവും ഓണാഘോഷവും സഭവിള ശ്രീനാരായണാശ്രമത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിസന്റ് എ.ഷൈലജ ബീഗം ഉദ്ഘാടനം ചെയ്‌തു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ലതികപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.
യൂണിയൻ പ്രസിഡന്റ് സി.വിഷ്‌ണുഭക്തൻ മുഖ്യാതിഥിയായി. ഡോ.ഗിരിജ ഓണാഘോഷങ്ങളുടെ ഉദ്ഘാടനവും എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കോ ഓർഡിനേറ്റർ രമണി ടീച്ചർ വക്കം സംഘടനാ സന്ദേശവും നൽകി. യൂണിയൻ സെകട്ടറി ശ്രീകുമാർ പെരുങ്ങുഴി,വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള,യോഗം ഡയറക്ടർ അഴൂർ ബിജു,കൗൺസിലർമാരായ സി.കൃത്തിദാസ്,ഡി. ചിത്രാംഗദൻ,എസ്എൻ ട്രസ്റ്റ് ബോർഡംഗങ്ങളായ ബൈജു തോന്നയ്ക്കൽ,സന്തോഷ് പുതുക്കരി,വനിതാ സംഘം യൂണിയൻ സെകട്ടറി ഷീല സോമൻ,ജോയിന്റ് സെകട്ടറി ശ്രീജ അജയൻ,ട്രഷറർ ഉദയകുമാരി വക്കം,സഭവിള ആശ്രമസമിതി പ്രസിഡന്റ് ഷീല മനോഹരൻ,സെക്രട്ടറി വിജയ അനിൽകുമാർ,ശാർക്കര ഗുരുക്ഷേത്ര വനിതാ സമിതി പ്രസിഡന്റ് വത്സല പുതുക്കരി, സെകട്ടറി ബീന ഉദയകുമാർ എന്നിവർ പങ്കെടുത്തു.
വിശ്വാസികളുടെ ആവശ്യം പരിഗണിച്ച് സഭവിള ശ്രീനാരായണാശ്രമത്തിൽ ബയോ ടോയ്ലെറ്റുകൾ നിർമ്മിച്ചുനൽകുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജ ബീഗം അറിയിച്ചു. തുടർന്ന് കലാപരിപാടികളും ഓണസദ്യയും നടന്നു. വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള അദ്ധ്യക്ഷത വഹിച്ചു. വിജയികൾക്ക് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി ഉപഹാരങ്ങൾ നൽകി.