
ശിവഗിരി: ശിവഗിരി നവരാത്രി മണ്ഡപത്തിൽ ഇന്ന് രാവിലെ 8ന് ഭദ്രദീപം തെളിയിക്കൽ,പാരായണം,9ന് ഗുരുദേവകൃതികളുടെ പാരായണം-ഓച്ചിറ അമ്പിളി വലിയകുളങ്ങര,10ന് രാജു മാടമ്പിശേരി,സതിമോൾ കരുനാഗപ്പളളി എന്നിവരുടെ ഭക്തഗാനസുധ,11ന് കവിത ആലാപനം-ഷീനാരാജീവ്, സീനാരവി,11.30ന് ചങ്ങനാശ്ശേരി പ്രവീണ നടപ്പുറത്തിന്റെ സംഗീതകച്ചേരി,ഉച്ചയ്ക്ക് 12.30ന് എറണാകുളം ശ്രീവല്ലഭ ഭജൻസ് പൂത്തോട്ടയുടെ സംഗീതാർച്ചന,1.45ന് കോട്ടയം അഷ്ടപതി വല്യാടിന്റെ തിരുവാതിര,വൈകിട്ട് 4.30ന് ആത്മോപദേശശതകം-ഷാജിമോൻ ഒളശ്ശ,6ന് കോട്ടയം എ.വി.എം ഓർക്കസ്ട്രയുടെ ഭജൻസ്.
വനിതാ
സംരംഭകർക്കായി
വിമൻ സോൺ
തിരുവനന്തപുരം: വിവിധ മേഖലകളിലെ വനിതാ സ്റ്റാർട്ട് അപ്പ് സംരംഭകർക്ക് ബിസിനസ് നെറ്റ് വർക്ക് മെച്ചപ്പെടുത്താനുള്ള മാർഗനിർദ്ദേശം നൽകാൻ ' വിമൻ സോൺ'. കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ളോബലിന്റെ ആറാം പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ ഇത് നവംബർ 28 മുതൽ 30 വരെ കോവളത്ത് നടക്കും. സംരംഭക മേഖലയിലേക്ക് വരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥിനികൾക്കും വനിതാ സ്റ്റാർട്ടപ്പ് സംരംഭകർക്കും പങ്കെടുക്കാം.
10,000ത്തോളം പേരാണ് ഹഡിൽ ഗ്ലോബലിൽ പങ്കെടുക്കുക. പരിപാടിയിൽ 3000ലധികം സ്റ്റാർട്ടപ്പുകളും 100ലധികം മാർഗനിർദ്ദേശകരും പങ്കെടുക്കും. രജിസ്റ്രർ ചെയ്യാൻ: https://huddleglobal.co.in/.
ടി.ജി.ഹരികുമാർ സ്മൃതി പുരസ്കാരം രവിമേനോന്
തിരുവനന്തപുരം: ഐരാണിമുട്ടം തുഞ്ചൻ സ്മാരക സമിതിയുടെ മുൻ ജനറൽ സെക്രട്ടറിയും മാരായമുട്ടം എഴുത്തച്ഛൻ നാഷണൽ അക്കാഡമിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായ ടി.ജി.ഹരികുമാറിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം സാഹിത്യകാരനും മാദ്ധ്യമ പ്രവർത്തകനുമായ രവിമേനോന്. സംഗീത നിരൂപണത്തിലുള്ള സമഗ്രസംഭാവനയ്ക്കാണ് 50,000 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങിയ പുരസ്കാരം. 12ന് രാവിലെ 10ന് തുഞ്ചൻ സ്മാരക മണ്ഡപത്തിൽ നടത്തുന്ന 7-ാമത് ടി.ജി.ഹരികുമാർ സ്മൃതിദിനാചരണ ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി പുരസ്കാരം നൽകും.
ഡോ.ടി.ജി. രാമചന്ദ്രൻ പിള്ള, ഡോ. ജോർജ്ജ് ഓണക്കൂർ, കല്ലറ ഗോപൻ, സുധാ ഹരികുമാർ, കാരയ്ക്കാമണ്ഡപം വിജയകുമാർ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
ജോസഫ് മുണ്ടശ്ശേരി
സ്മാരകപുരസ്കാരം യു.ആതിരയ്ക്ക്
തിരുവനന്തപുരം: പട്ടം ആസ്ഥാനമായ ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ യുവ വൈജ്ഞാനിക എഴുത്തുകാർക്കായി ഏർപ്പെടുത്തിയ 2023 ലെ മുണ്ടശ്ശേരി സ്മാരക പുരസ്കാരത്തിന് യു.ആതിര അർഹയായി. 'മഞ്ഞുരുകുമ്പോൾ' എന്ന കൃതിക്കാണ് 10001 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങിയ പുരസ്കാരം.