മുടപുരം:ശിവകൃഷ്ണപുരം ശിവകൃഷ്ണ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം വിവിധ ചടങ്ങുകളോടെ നടക്കും. ദേവിയുടെ ഒൻപത് ഭാവങ്ങളെയും അതതു ദിവസങ്ങളിൽ പൂജിക്കും. ദുർഗാഷ്ടമി ദിവസമായ 11ന് വെള്ളിയാഴ്ച വൈകിട്ട് പൂജവയ്‌പ്പ്. മഹാനവമി ദിവസമായ 12ന് ആയുധ പൂജ. വിജയദശമി ദിവസമായ 13ന് രാവിലെ പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും ഉണ്ടായിരിക്കും.