2

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സരസ്വതി, ലക്ഷ്മി വിഗ്രഹങ്ങൾ നഗരത്തിലെ വിപണിയിൽ സജീവമായി. 100 മുതൽ 4000 വരെയാണ് വിഗ്രഹങ്ങളുടെ വില. പ്ളാസ്റ്റോ പാരീസിൽ നിർമ്മിക്കുന്ന വിഗ്രഹങ്ങളാണ് അധികവും. ഇത്തരം വിഗ്രഹങ്ങൾ പുളിമൂട്,​പള്ളിച്ചൽ,​നെടുമങ്ങാട് എന്നിവിടങ്ങളിലാണ് നിർമ്മിക്കുന്നത്. തമിഴ്നാട്,​മധുര,​തഞ്ചാവൂർ എന്നിവടങ്ങളിൽ കളിമണ്ണിൽ നിർമ്മിക്കുന്ന വിഗ്രങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. സരസ്വതി,​ ലക്ഷ്മി വിഗ്രഹങ്ങൾക്ക് പുറമേ ഗണപതി,പഞ്ചപാണ്ഡവർ,വെള്ളിക്കുതിര,​ദശാവതാരങ്ങൾ,​വിവിധ ദേവീ വിഗ്രഹങ്ങളും വിപണിയിലുണ്ട്.