
നേമം: നേമം ഗവ.യു.പി.എസിൽ സ്കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ ഭാഗമായി ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്‌തു. എസ്.എം.സി ചെയർമാൻ എസ്.പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. ഊരുട്ടമ്പലം ജയചന്ദ്രൻ,മനോജ് കുമാർ,രജനി,സോഹൻലാൽ എന്നിവർ ക്യാമ്പംഗങ്ങളുമായി സംവദിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഇ.ബി.വിനോദ് കുമാർ,കെ.കെ.ചന്തുകൃഷ്ണ,ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ,എം.പി.ടി.എ പ്രസിഡന്റ് ആരതി,സീനിയർ അദ്ധ്യാപിക എം.ആർ.സൗമ്യ,വിദ്യാർത്ഥി പ്രതിനിധി അഗ്നേഷ്വർ, കോ ഓർഡിനേറ്റർ സ്വപ്നകുമാരി,കൺവീനർ പ്രിയകുമാരി,ക്യാമ്പ് ലീഡർ അൻസിയ തുടങ്ങിയവർ പങ്കെടുത്തു