1

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തിലെ നിയമനങ്ങളിൽ തദ്ദേശവാസികളായ വനിതകൾക്ക് മുൻഗണന നൽകാൻ സർക്കാരും, തുറമുഖ അധികാരികളും തയ്യാറാകണമെന്ന് മഹിള ജനതാദൾ വെങ്ങാനൂർ ഡിവിഷൻ പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ. സെൽവം അദ്ധക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് ഡി. ആർ.സെലിൻ ഉദ്ഘാടനം ചെയ്തുകോളിയൂർ സുരേഷ്, കരുംകുളം വിജയകുമാർ, 'കൗൺസിലർ സിന്ധു വിജയൻ, ടി. എ.ചന്ദ്രമോഹൻ,എസ്. ഷീനുകുമാരി, കെ. എസ്.ജിഷ, ജി.എസ്. ബീനമോൾ,എൽ. ഷീജ എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റായി. എസ്.ഷീന കുമാരിയെയും സെക്രട്ടറിയായി കെ.എസ്. ജിഷയെയും തിരഞ്ഞെടുത്തു.